കുറ്റ്യാടി: തൊട്ടിൽ പാലം കുണ്ട്തോട് റോഡിന്റെ അവസ്ഥ ദുരിതത്തിൽ. കരിങ്കൽ ചീളുകൾ ചിതറിക്കുന്നതിന്ന് പുറമെ കുണ്ടും കുഴിയും കാരണം കാൽനടയാതക്കാരും വാഹനങ്ങളും റോഡിലൂടെ സഞ്ചരിക്കുന്നത് അപകട ഭീതിയോടെയാണ്. ബെൽ മൗണ്ട് മുതൽ ആശ്വാസി വരെയുള്ള ഭാഗം തകർന്ന നിലയിലാണ്. മഴക്കാലത്ത് ചളികുളമായും വേനലിൽ പൊടി അന്തരീക്ഷത്തിൽ പടർന്നും പരിസരമാകെ മലിനീകരിക്കപെടുകയാണ്. നൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും തൊട്ടിൽ പാലമുൾപെടെയുള്ള പ്രദേശങ്ങളിൽ എത്തിപെടാൻ ഏറെ പ്രയാസപെടുകയാണ്. ഉൾനാടുകളിലേക്കുള്ള ടാക്‌സി ജീപ്പ് സർവീസുകൾക്ക് പുറമെ കെ.എസ്.ആർ.ടി.സി ബസ്സും ഈ വഴി കടന്ന് പോകുന്നത് ഏറെ പ്രയാസപെട്ടു കൊണ്ടാണ്. പന്ത്രണ്ട് വർഷം മുമ്പ് ടാർ ചെയ്ത റോഡിന്റെ അറ്റകുറ്റപണികൾ നാളിതുവരെ നടന്നതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. തൊട്ടിൽ പാലം കുണ്ട് തോട് റോഡ് ഉടൻ യാത്രാ യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
പടം. തകർന്ന തൊട്ടിൽ പാലംകുണ്ട് തോട് റോഡ്