കുറ്റ്യാടി: കുറ്റ്യാടി അങ്ങാടി പരിസരങ്ങളിൽ തെരുവ് നായകളുടെ ശല്യം വർദ്ധിക്കുന്നു. നൂറ് കണക്കിന് നായ്ക്കളാണ് റോഡിലും പരിസരങ്ങളിലും രാത്രിയും പകലും കറങ്ങി നടക്കുന്നത്. കുറ്റ്യാടിപ്പുഴയോരം, റിവർ റോഡ്, പുതിയ ബസ് സ്റ്റാന്റ് പരിസരങ്ങളിലും മറ്റും വലിച്ചെറിയപെട്ട മാലിന്യ കൂമ്പാരങ്ങളിൽ നിന്നും ആവശ്യത്തിലേറെ അവശിഷ്ട്ട വസ്തുക്കൾ ഭക്ഷിച്ച് പാഞ്ഞ് നടക്കുന്ന നായ്ക്കൾ കുട്ടികളേയും മറ്റ് യാത്രക്കാരെയും കടന്നാക്രമിക്കാനും മുതിരാറുണ്ട്. റോഡിന്റെ മധ്യഭാഗത്ത് തമ്മിലടിച്ച് വാഹനയാത്രയ്ക്ക് തടസ്സം മുണ്ടാക്കുകയും അതിരാവിലെയുള്ള യാത്രക്കാർക്കും പത്രവിതരണത്തിലേർപെട്ടിരിക്കുന്നവർക്കും ഏറെ ഭീഷണിയാവുകയുമാണിത്.
പടം :കുറ്റ്യാടി പഴയ ബസ് സ്റ്റാന്റ് പരിസരത്തെ നട പാതയിൽ വിശ്രമിക്കുന്ന തെരുവ് നായകൾ