ഇരിങ്ങണ്ണൂർ: പഠന പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് വ്യത്യസ്തമായ പരിശീലനം നൽകിക്കൊണ്ട് കഴിഞ്ഞ എട്ട് ദിവസമായി ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടി വിജയപ്രഖ്യാപനത്തോടെ സമാപിച്ചു. വാർഡ് മെമ്പർ ടി.പി. പുരുഷു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ജയശ്രീ , ബി.ആർ.സി.ട്രെയിനർമാരായ ബാലൻ , നവാസ് എന്നിവർ ആശംസകളർപ്പിച്ചു. പഠിതാക്കൾ അവരുടെ അനുഭവങ്ങൾ പങ്ക് വെച്ച ചടങ്ങിൽ രക്ഷിതാക്കളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. എച്ച്.എം. ബീന സ്വാഗതവും ദിവ്യ ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു.