കുറ്റ്യാടി: കൊടക്കല് ദാറുറഹ്മ അറബിക് കോളജിന്റെ പ്രഥമ സനദ് ദാന സമ്മേളനം സ്വലാത്ത് വാര്ഷികം പരിപാടികളുടെ സ്വാഗതസംഘം ഓഫിസ് എസ്.വൈ.എസ് ഉപാദ്ധ്യക്ഷൻ അലി തങ്ങള് പാലേരി ഉദ്ഘാടനം ചെയ്തു. സി.കെ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. മുനീര് ഫൈസി ഇര്ഫാനി, കുഞ്ഞബ്ദുല്ല ഇര്ഫാനി, സി.കെ അന്ത്രു ഹാജി, യു.കെ അബ്ദുല്ഹമീദ്ഹാജി, സി.കെ പോക്കര്, പി.കെ അബ്ദുല്ഹമീദ് ഹാജി, എൻ.കെ അമ്മത് ഹാജി, എൻ.കെ സൂപ്പിഹാജി, എൻ.കെ.സി അമ്മത് തുടങ്ങിയവർ സംബന്ധിച്ചു.