calicut-uni
calicut uni

ഓപ്പൺ ബിരുദ പ്രവേശനത്തിന് അപേക്ഷിക്കണം

വിദൂരവിദ്യാഭ്യാസ വിഭാഗം അടിസ്ഥാന യോഗ്യതയില്ലാത്തവർക്കായി ബിരുദ പ്രവേശനത്തിന് നവംബർ നാലിന് നടത്തിയ പ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് ഓപ്പൺ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് ഏഴ് വരെ പിഴകൂടാതെയും 100 രൂപ പിഴയോടെ 12 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ രേഖകൾ സഹിതം 15 വരെ വിദൂദരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും. വിവരങ്ങൾ www.sdeuoc.ac.in ൽ. ഫോൺ: 0494 2407512, 2400288.

സർവകലാശാലാ കാമ്പസ് അലുമ്‌നി യോഗം ഇന്ന്

കാമ്പസ് അലുമ്‌നി അസോസിയേഷൻ ജനറൽ ബോഡി യോഗം ഇന്ന് ചേരുന്നു. സെമിനാർ കോംപ്ലക്‌സിന് സമീപം അലുമ്‌നി അസോസിയേഷൻ ഓഫീസിൽ വൈകിട്ട് 5.30 നാണ് യോഗം.

പരീക്ഷ

അഞ്ചാം സെമസ്റ്റർ ബി.ടെക്/ബി.ആർക്/പാര്‍ട്ട്‌ടൈം ബി.ടെക് (2കെ സ്‌കീം) സപ്ലിമെന്ററി പരീക്ഷ 14-ന് ആരംഭിക്കും.

പരീക്ഷാഫലം

എം.എ ഫിലോസഫി രണ്ടാം സെമസ്റ്റർ (സി.യു.സി.എസ്.എസ്) (ജൂൺ 2018), പ്രീവിയസ്/ഒന്ന്, രണ്ട് സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (മേയ് 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റർ എം.എസ് സി ഹ്യൂമൺ ഫിസിയോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എസ് സി ഹോം സയൻസ്-ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനര്‍മൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

പരീക്ഷകളിൽ മാറ്റം

ഡിസംബർ 12 മുതല്‍ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം/എം.എ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ (2017 പ്രവേശനം/എം.സി.ജെ (2015, 2016 പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (സി.യു.സി.എസ്.എസ്) പരീക്ഷ 2019 ജനുവരി ഒന്ന് മുതൽ നടക്കും.

ഡിസംബർ 17 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (ദ്വിവത്സരം) 2017 സിലബസ് വർഷം-2017, 2018 പ്രവേശനം റഗുലർ/സപ്ലിമെന്ററി, 2015 സിലബസ് വർഷം സപ്ലിമെന്ററി പരീക്ഷകൾ 2019 ജനുവരി ഒന്ന് മുതൽ നടക്കും.

പരീക്ഷാഫലം

ഒമ്പതാം സെമസ്റ്റർ എൽഎൽ.ബി (പഞ്ചവത്സരം) സപ്ലിമെന്ററി, ബി.ബി.എ-എൽഎൽ.ബി (ഓണേഴ്‌സ്) റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർഎൽഎൽ.ബി (യൂണിറ്ററി) ഏപ്രില്‍ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.