kunnamangalam-news
കുന്ദമംഗലം വനിത സഹകരണ സംഘത്തിന്‍റെ നവീകരിച്ച ഓഫീസ് വി. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കഴിഞ്ഞ പതിനാല് വർഷമായി കുന്ദമംഗലത്ത് പ്രവർത്തിക്കുന്ന കുന്ദമംഗലം വനിത സഹകരണ സംഘത്തിന്‍റെ നവീകരിച്ച ഓഫീസ് വി. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. വനിത സഹകരണ സംഘം പ്രസിഡന്റ് ശ്രീജ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്ട്രോങ്ങ്‌ റൂം ഉദ്ഘാടനം ബി.ജെ.പി. ജില്ല പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ മാസ്റ്റർ നിർവ്വഹിച്ചു. സംഘം സെക്രട്ടറി റീന എ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു നെല്ലൂളി, ടി.പി. സുരേഷ്, വി.അനില്‍കുമാര്‍, ടി.വി ഉണ്ണികൃഷ്ണന്‍, ജനാര്‍ദ്ദനന്‍കളരിക്കണ്ടി, അരിയില്‍ അലവി, കെ.സി വത്സരാജ്, രമേശ്‌ ബാബു, കെ.ഷാജി കുമാര്‍, ഭക്തോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.. സംഘം വൈസ് പ്രസിഡണ്ട് അനിത ഏറങ്ങാട്ട് സ്വാഗതവും ബീന ഇ.സി നന്ദിയും പറഞ്ഞു.