പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്കിലെ പാലേരി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് വിജയം . എൽ ഡി എഫ് സ്ഥാർത്ഥി കിഴക്കയിൽ ബാലൻ 1192 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു .കിഴക്കയിൽ ബാലൻ 4116 വോട്ടും യു ഡി എഫ് സ്ഥാനാർത്ഥി അസീസ് ഫൈസി 2924 വോട്ടും നേടി .എൻഡിഎ സ്ഥാനാർത്ഥി പ്രവീൺ പാലേരി 794 വോട്ട് നേടി.എസ് ഡിപിഐ സ്ഥാനാർത്ഥി സി.കെ. കുഞ്ഞിമൊയ്തീന് 206 വോട്ട് ലഭിച്ചു.പാലേരി ഡിവിഷൻ മെമ്പറും പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന പി പി കൃഷ്ണാനന്ദന്റ അകാല നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത് .