fest
പെരുന്തിരത്തി ഭാരതീയ വിദ്യാഭവൻ സ്കൂൾ ജൂനിയർ ഫെസ്റ്റ് ആഘോഷങ്ങൾ ഗായിക വിഷ്ണുമായ ഉദ്ഘാടനം ചെയ്യുന്നു

എലത്തൂർ: പെരുന്തിരത്തി ഭാരതീയ വിദ്യാഭവൻ സ്കൂൾ ജൂനിയർ ഫെസ്റ്റ് ആഘോഷങ്ങൾക്ക് തുടക്കമായി.രണ്ട് ദിവസം നീണ്ട് നിൽക്കുന്ന കലാപരിപാടികൾ ഛോട്ടി ചിത്ര എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചു ഗായിക വിഷ്ണുമായ ഉദ്ഘാടനം ചെയ്തു.ഭവൻസ് കോഴിക്കോട് കേന്ദ്ര വൈസ് ചെയർമാൻ ഡോ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ അഡ്വ. വാസൻ, പി.ടി.എ പ്രസിഡന്റ് കെ.കെ മനോജ്, പി.എ പ്രസിഡന്റ് അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.സ്കൂൾ പ്രിൻസിപ്പൽ ശ്രീജ ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.

നിർദ്ധന കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി കുട്ടികൾ ഫുഡ് കോർട്ട് സംഘടിപ്പിച്ചു.ശാസ്ത്ര -സാഹിത്യ മേഖല

കളിൽ കുട്ടികളുടെ അഭിരുചി വെളിപ്പെടുത്തുന്ന പ്രദർശനവും കലാമേളയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.ഭവൻസ് മാനേജ്മെന്റ് കമ്മിറ്റി അംഗം പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.