പേരാമ്പ്ര: ഹർത്താൽ ദിവസം പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് രണ്ട് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. കൽപത്തൂർ കുളക്കണ്ടി അഖിൽരാജ്(24), കൂത്താളി, കല്ലൂർ നന്നക്കൂൽമീത്തൽ ഷിബു (34) എന്നിവരെയാണ് പേരാമ്പ്ര സബ്ബ് ഇൻസ്പക്ടർ ദിലീഷ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇവരെയും റിമാന്റ് ചെയ്തു. ഇരുവരും സംഘപരിവാർ പ്രവർത്തകരാണ്. നവംമ്പർ 17ന് കക്കട്ടിലിന് സമീപം അമ്പലക്കുളങ്ങരയിൽ അക്രമത്തിനിരയായസി.പി.എം ജില്ലാ സെക്രട്ടറി ജൂലിയസ് നികിതാസിനെയും ഭാര്യ മാദ്ധ്യമ പ്രവർത്തക സാനിയോ മനോമിയെയും കോഴിക്കോട്ടെ ആശുപത്രിയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടു പോകും വഴിയാണ് സംഭവം. അഞ്ച് പേരെകൂടി കേസിൽ പിടികൂടാനുണ്ട്.