കോട്ടയം: മലയാള സിനിമയിലെ മാസ്റ്റർ സംവിധായകരുടെ സിനിമകൾ ഉൾപ്പെടുത്തി കേരളപ്പിറവിയോടനുബന്ധിച്ച് ചിത്ര ദർശന ഫിലിംസൊസൈറ്റിയുടെ ചലച്ചിത്രമേള ആരംഭിച്ചു. സംവിധായകൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ദേശീയഅവാർഡ് ലഭിച്ച ജയരാജിന്റെ വെള്ളപ്പൊക്കത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഉദ്ഘാടന ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ കൊടിയേറ്റമായിരുന്നു. ഇന്ന് ഷാജി.എൻ.കരുണിന്റെ വാനപ്രസ്ഥം. 3ന് അരവിന്ദന്റെ വാസ്തു ഹാരയും ചെമന്ന പെട്ടി എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിക്കും. 4ന് ഭരതന്റെ വൈശാലി, 5ന് പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്നിവ പ്രദർശിപ്പിക്കും. എ.ചന്ദ്രശേഖരൻ, പി.ആർ.ഹരിലാൽ, ജോയിതോമസ് , ജോഷി മാത്യു എന്നിവർ മാസ്റ്റർ സംവിധായകരെക്കുറിച്ച് സംസാരിക്കും.