അപേക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം., എം.സി.ജെ., എം.എസ്.ഡബ്ല്യു., എം.ടി.എ., എം.ടി.ടി.എം. (സി.എസ്.എസ്.) (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് രണ്ടു മുതൽ 11 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇപേയ്‌മെന്റ് മുഖേനയാണ് ഫീസടയ്‌ക്കേണ്ടത്. 500 രൂപ പിഴയോടെ 12 മുതൽ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 മുതൽ 21 വരെയും അപേക്ഷ നൽകാം. റഗുലർ വിദ്യാർഥികൾ കോളേജ് മുഖേന ഓൺലൈനായി ഫീസടയ്ക്കണം. റഗുലർ വിദ്യാർഥികൾ സെമസ്റ്ററൊന്നിന് 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ (പരമാവധി 200 രൂപ) വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിനു പുറമേ അടയ്ക്കണം.
സപ്ലിമെന്ററി പരീക്ഷയ്ക്ക് (2014, 2015, 2016 അഡ്മിഷൻ/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) ഓൺലൈനായി ഫീസടച്ചശേഷം അപേക്ഷ സർവകലാശാലയിൽ നേരിട്ട് നൽകണം. പിഴയില്ലാതെ ഒൻപത് വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.
എം.എ. ഇക്കണോമിക്‌സ് അന്തിമ സ്ഥാന പട്ടിക
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ അന്തിമ സ്ഥാനപ്പട്ടിക പ്രസിദ്ധീകരിച്ചു. ചങ്ങനാശേരി എസ്.ബി. കോളേജിലെ നിമ്മി എസ്. കോട്ടൂർ, ജീൻ മരിയ ജോർജ്, തനീറ്റ ഏലു ഫിലിപ്പ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.ഫിൽ (റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.ഫിൽ റീഹാബിലിറ്റേഷൻ സൈക്കോളജി (2017 ബാച്ച്)(സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.