കോട്ടയം: പദ്ധതി പണം ചെലവഴിക്കുന്നതിൽ പിന്നിലായിരുന്ന കൃഷിവകുപ്പ് പ്രളയശേഷം കുതിക്കുകയാണ്. പ്രകൃതി ദുരന്തത്തിൽ നഷ്ടപരിഹാരമായി ലഭിച്ച പണത്തിന്റെ 99.98 ശതമാനവും വിനിയോഗിച്ചു. സാധാരണ സാമ്പത്തിക വർഷാവസാന പാദത്തിൽ നിരങ്ങി നിരങ്ങിയാണ് പദ്ധതിപ്പണം ചെലവഴിച്ചിരുന്നതെങ്കിൽ ഇക്കുറി മുന്നേറാനായി. പ്രളയ നാശനഷ്ടങ്ങളുടെ പേരിൽ കൂടുതൽ പണം ലഭിച്ചതാണ് ഗുണകരമായത്. പദ്ധതികൾ അംഗീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അടിയന്തിര ശ്രദ്ധ കൂടി കൈവന്നതോടെ കാര്യങ്ങൾ ഉഷാറായി. ആകെ തുകയുടെ 22 ശതമാനമായിരുന്നു കഴിഞ്ഞ തവണ വിനിയോഗിച്ചതെങ്കിൽ ഇക്കുറി അത് 35 ശതമാനമായി ഉയർന്നു.
ഗുണകരമായത് മന്ത്രിയുടെ ഇടപെടൽ
പണം അനുവദിക്കുന്നതിലും ചെലവഴിക്കുന്നതിലും വകുപ്പ് മന്ത്രി കാട്ടിയ ജാഗ്രതയാണ് ഗുണകരമായത്. നിരന്തരം ഡയറക്ടറേറ്റിൽ നിന്നുള്ള നിർദ്ദേശവും അവലോകനവും കൂടിയായപ്പോൾ ഉദ്യോഗസ്ഥരും ജാഗ്രതയിലായി. കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ലഭിച്ച 4.22 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്. കർഷക പെൻഷൻ പോലെ നോൺ പ്ളാൻ ഇനത്തിൽ.
മറ്റ് വിഭാഗങ്ങൾ (ചെലവഴിച്ച തുക ശതമാനത്തിൽ)
ഓണസമൃദ്ധി: 64.95
സ്പൈസ് ഡെവലപ്പ്മെന്റ്: 59.01
അഗ്രോ സർവീസ് സെന്റർ: 56.67
ക്രോപ്പ് ഹെൽത്ത് 44.25