vidyagopalamanthram

വൈക്കം: എസ്.എൻ.ഡി.പി യോഗം കണ്ണുകെട്ടുശ്ശേരി 115 -ാം നമ്പർ ശാഖയുടെ കീഴിലുള്ള മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ വിദ്യോഗാപാലമന്ത്റാർച്ചന ഭക്തിനിർഭരമായി. അൻപതിലധികം കുട്ടികളാണ് ദീപങ്ങൾ തെളിയിച്ച് താലത്തിൽ പുഷ്പങ്ങളുമായി വിദ്യയുടെ ചൈതന്യത്തിനായി മന്ത്റാർച്ചന നടത്തിയത്. ക്ഷേത്രം തന്ത്റി ഹംസാനന്ദൻ ദീപപ്രകാശനം നടത്തി. യജ്ഞാചാര്യൻ മുണ്ടക്കയം മധു, മഹേഷ് ശാന്തി, ഗിരീഷ് ശാന്തി, ക്ഷേത്രം പ്രസിഡന്റ് പി.വി.റോയി, സെക്രട്ടറി സലിൻകുമാർ, ഗോപാലകൃഷ്ണൻ, പ്രവീൺ, അനിരുദ്ധൻ തുടങ്ങിയവർ നേതൃത്വം നൽകി.