ashtami-panthal

വൈക്കം: വൈക്കത്തഷ്ടമി ദിവസം രാത്രിയിൽ എഴുന്നള്ളുന്ന ഉദയനാപുരത്തപ്പനും കൂട്ടുമ്മേൽ ഭഗവതിക്കും, ശ്രീനാരായണപുരത്തപ്പനും വടക്കേനടയിൽ വരവേല്പ് നൽകാൻ വിളക്കുവയ്പ്പ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ അഞ്ചുനില അലങ്കാരപ്പന്തൽ നിർമ്മിക്കും. ദീപാലങ്കാരങ്ങളോടെ ക്ഷേത്ര മാതൃകയിൽ നിർമ്മിക്കുന്ന പന്തലിന് ആറ് ലക്ഷം രൂപയാണ് ചെലവ്. പി.ഡബ്ല്യു.ഡി. ഓഫീസിനോട് ചേർന്നുള്ള സ്ഥലത്താണ് പന്തൽ നിർമ്മിക്കുന്നത്. വടക്കേനട ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ പന്തലിന്റെ നിർമ്മാണോദ്ഘാടനം വിജയാ ഫാഷൻ ജ്വല്ലറി ഉടമ ജി.വിനോദ് നിർവഹിച്ചു. പ്രസിഡന്റ് രൂപേഷ് ആർ.നായർ, സെക്രട്ടറി ശ്രീഹർഷൻ, വൈസ് പ്രസിഡന്റ് പി. ഷാജി, ജോയിന്റ് സെക്രട്ടറി കെ.ആർ.രാധാകൃഷ്ണൻ, ട്രഷറർ ടി.എം.ബിനോയ്, രക്ഷാധികാരികളായ പി.അജിത് കുമാർ, എം.കെ.സുകുമാരൻ, ചന്ദ്രശേഖരൻ, പി.ആർ.പീതാംബരൻ എന്നിവർ പങ്കെടുത്തു.