പാലാ: കിഴതടിയൂർ സർവീസ് സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽസ്റ്റോറിന്റെ 20-ാം വാർഷികാഘോഷ പരിപാടികൾ ഡോ.ജോർജ്ജ് എഫ് മൂലയിൽ ഉദ്ഘാടനം ചെയ്തു. കിസ്‌കോ ലാബ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജോർജ്ജ് സി. കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽസ്റ്റോറിന്റെ തുടക്കം മുതൽ ജോലി ചെയ്തുവന്ന ഫാർമസിസ്റ്റുകളായ സോണിതോമസ്, ലീലാമ്മ.ജി എന്നിവരെ മുൻ പി.എസ്.സി അംഗവും ബാങ്ക് ട്രഷററുമായ വി.ടി.തോമസ് പൊന്നാടയണിയിച്ച് ആദരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എം.എസ്. ശശിധരൻ നായർ സ്വാഗതവും സെക്രട്ടറി ജോഷിജോർജ്ജ് നന്ദിയും പറഞ്ഞു.