പൂഞ്ഞാർ: മൂന്നുവർഷം പിന്നിട്ട സി.പി.എം ബാന്ധവം അവസാനിപ്പിച്ച് ജനപക്ഷാംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ സണ്ണി രാജിവച്ചതോടെ പൂഞ്ഞാർ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി. സി.പി.എം നോമിനിയായ രമേശ് ബി വെട്ടിമറ്റമാണ് നിലവിൽ പ്രസിഡന്റ്. ആദ്യ 3 വർഷം സി.പി.എമ്മിനും പിന്നീട് ജനപക്ഷത്തിനും പ്രസിഡന്റ് സ്ഥാനം എന്ന മുൻധാരണ പാലിക്കാൻ ഇടതുപക്ഷം തയ്യാറായില്ലെന്നാണ് ജനപക്ഷത്തിന്റെ ആരോപണം. നിലവിൽ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റാണ് ഭരണം നടത്തുന്നതെന്നും ഇവർ പറയുന്നു. ബി.ജെ.പി പിന്തുണയോടെ ജനപക്ഷത്തെ പ്രസാദ് തോമസിനെ പ്രസിഡന്റാക്കാനാണ് നീക്കം. എന്നാൽ കോൺഗ്രസിലെ ഒരു വിഭാഗം ഇതിനെതിരാണ്.

കക്ഷിനില ഇങ്ങനെ

കോൺഗ്രസ് : 3

ജനപക്ഷം : 3

എൽ.ഡി.എഫ് : 5

ബി.ജെ.പി : 2