വാഴൂർ: എസ്.വി.ആർ.വി.എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽനാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ 'തീർത്ഥം കാവ് " എന്ന പേരിൽ കാവ് സസ്യങ്ങൾ നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന വനം-വന്യജീവി ബോർഡ് അംഗം കെ.ബിനു സ്‌കൂൾ പ്രിൻസിപ്പൽ ബി.ദേവിജക്ക് സസ്യം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌കലാദേവി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ വക അര ഏക്കർ സ്ഥലത്താണ് കാവ് വിഭാവനം ചെയ്തിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ, ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എസ്.ശ്രീകുമാർ,എൻ.എസ്.എസ് സ്‌കീം കോ-ഓർഡിനേറ്റർ പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു.