പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി, ഇന്റലക്ച്വൽ ഡിസെബിലിറ്റി 2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ഏഴിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
പരീക്ഷാഫലം
നാലാം വർഷ ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. (പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.