മുണ്ടക്കയം:ലൈറ്റ് ആന്റ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള കാഞ്ഞിരപ്പള്ളി മേഖല കുടുംബസംഗമവും പുതിയ അംഗങ്ങൾക്കുള്ള കാർഡ് വിതരണവും 6ന് മുണ്ടക്കയം പൈങ്ങണ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ10 ന് പൊതുസമ്മേളനം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.രാജു ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് വി.എസ്.സുമേഷ് അദ്ധ്യക്ഷനാകും.അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എച്.ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന കോ-ഓർഡിനേറ്റർ രാജീവ് കുറവിലങ്ങാട് സംഘടനാ സന്ദേശം നൽകും. സംസ്ഥാന ട്രഷറർ എ.വി.ജോസഫ്,വ്യാപാരിവ്യവസായി പ്രസിഡന്റ് പി.കെ.കുഞ്ഞുബാവ, ഗ്രാമപഞ്ചായത്ത് അംഗം സനൽ, അസോസിയേഷൻ ജില്ലാ നേതാക്കളായ വിജയൻ രാമപുരം, പ്രകാശ് ഞീഴൂർ, ബിജു കാണക്കാരി, മേഖലാ സെക്രട്ടറി പി.കെ.ബാബു തുടങ്ങിയവർ പ്രസംഗിക്കും.11.30 ന് പഠനക്ലാസ്,പി.കെ.ജസ്റ്റിൻ തൃശൂർ നയിക്കും. തുടർന്ന് ഉച്ചഭക്ഷണം,കലാകായികമത്സരങ്ങൾ,കലാസന്ധ്യ എന്നിവ ഉണ്ടായിരിക്കും.