sukumaran-nair

പെരുന്ന : ജനാധിപത്യ സർക്കാരിനെ സങ്കുചിതമായ രീതിയിൽ പാർട്ടി നിയന്ത്രിക്കുന്നതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഡി.എസ്.ടി.എ 35ാമത് സംസ്ഥാന മ്മേളനം പെരുന്ന മന്നത്തുപാർവതി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണം കൈയിലുണ്ടെന്ന അഹങ്കാരമാണ് ഇവർക്ക്. വിശ്വാസികൾ നിരായുധരല്ല. മൂർച്ചയുള്ള ആയുധം അവരുടെ കൈയിലുണ്ട്. സർക്കാരിനെ അനുസരിപ്പിക്കാനുള്ള കരുത്തും വിശ്വാസികൾക്കുണ്ട്. ജനങ്ങൾ അധികാരത്തിലേറ്റിയ സർക്കാരിന് വിശ്വാസികളുടെ ആചാരുനാഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള കടമയുണ്ട്. സംസ്ഥാനത്ത് നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണം. വിശ്വാസ സംരക്ഷണത്തിൽ ജാതി,മത,സാമുദായിക വേർതിരിവോ, പ്രത്യേക രാഷ്ട്രീയലക്ഷ്യമോ എൻ.എസ്.എസിനില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു.