asha

വൈക്കം:പ്രളയമേഖലകളിലെ കർഷകർക്ക് സഹായമായി കൃഷി വകുപ്പ് ജീവനക്കാരുടെ ഏകദിന കർമ്മപരിപാടി പുനർജനി 6ന് സംഘടിപ്പിക്കും.വൈക്കം ബ്ലോക്കിലെ മറവൻതുരുത്ത് പഞ്ചായത്തിൽ കർഷകരെ കൃഷിയിൽ സഹായിക്കുന്നതിന് വകുപ്പിലെ ജീവനക്കാരെത്തുന്നതാണ് പദ്ധതി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറിന് രാവിലെ 10ന് ഇടവട്ടം വാക്കയിൽ ക്ഷേത്ര മൈതാനത്ത് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ നിർവഹിക്കും. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആദ്യഘട്ടമായി മറവൻതുരുത്ത് പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലെ നാശം നേരിട്ട കൃഷിയിടങ്ങളിൽ വാഴ, തെങ്ങ്, ജാതി, പച്ചക്കറി തുടങ്ങിയവ നട്ടു നൽകും. ജില്ലയിലെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന 300 ഓളം ജീവനക്കാരും, സന്നദ്ധ പ്രവർത്തകരും പദ്ധതിയിൽ പങ്കാളികളാകും. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു.