dinakaran

വൈക്കം: ഭാരത് ജ്യോതി അവാർഡ് നേടിയ ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരന് ധീവരസഭാ ജില്ലാ സമ്മേളനം സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് കെ.വി.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി എം.കെ.രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ, മഹിളാസഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയൻ, മഹിളാ നാരായണൻ, പി.എൻ. രഘു, ആർ.സുരേഷ് എന്നിവർ പങ്കെടുത്തു.