vilakkupadam

തലയോലപ്പറമ്പ് :പതിറ്റാണ്ടുകൾ തരിശു കിടന്ന വിളക്ക്പാടം പച്ചപ്പണിയുന്നു.വെള്ളൂർ കൃഷിഭവന്റെ പരിധിയിലുള്ള കരിപ്പാടം വിളക്ക്പാടം നെല്ലുൽപാദക സംഘത്തിന്റെ തരിശു കിടന്ന 20 ഏക്കർ കൃഷിഭൂമിയിലാണ് കഴിഞ്ഞ ദിവസം വിത്തെറിഞ്ഞത്. സംഘം പ്രസിഡന്റ് സി. എ. അപ്പുക്കുട്ടന്റെ അദ്ധ്യക്ഷത വഹിച്ചു. വിത ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാലും, കൃഷി ഓഫീസർ കെ.കെ. വത്സലയും ചേർന്ന് നിർവഹിച്ചു. സംഘം സെക്രട്ടറി ഗിരിലാൽ പി.എസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം. സുധർമ്മൻ, പഞ്ചായത്തംഗം പി.ആർ. സുഗുണൻ, ഇ.ആർ വിശ്വംഭരൻ, കൃഷി അസ്സിസ്റ്റന്റുമാരായ എം.എൽ. ഷീബ, ഡി. പി. ധന്യ എന്നിവർ പ്രസംഗിച്ചു. കരിപ്പാടത്തെ കർഷകരുടെ കൂട്ടായ്മയും കുടുംബശ്രീ അംഗങ്ങളും പുരുഷസ്വയംസഹായസംഘങ്ങളും ചേർന്നാണ് തരിശുകിടന്ന കൃഷിഭൂമി ഏറ്റെടുത്ത് കൃഷി നടത്തുന്നത്.