mg-uni
mg uni

പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.എ (ക്രിമിനോളജി) എൽ എൽ.ബി (ഓണേഴ്‌സ്)/ബി.കോം എൽ എൽ.ബി (ഓണേഴ്‌സ്)/ബി.ബി.എ എൽ എൽ.ബി (ഓണേഴ്‌സ്) പരീക്ഷകൾ 23ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ ഏഴു വരെയും 500 രൂപ പിഴയോടെ എട്ടു വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒൻപതു വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (എൽ.ഡി ആൻഡ് ഐ.ഡി. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ (എൽ.ഡി ആൻഡ് ഐ.ഡി. റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.


എട്ടാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സെനറ്റ് യോഗം ഡിസംബർ 15ന്
മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് യോഗം ഡിസംബർ 15ന് രാവിലെ 10ന് സർവകലാശാല ഭരണവിഭാഗത്തിലെ സെനറ്റ് ഹാളിൽ നടക്കും. യോഗത്തിൽ പ്രമേയങ്ങൾ അവതരിപ്പിക്കുന്നതിനും ചോദ്യങ്ങൾ ചോദിക്കുന്നതിനും താത്പര്യമുള്ള അംഗങ്ങൾ അവ പ്രത്യേകം തയ്യാറാക്കണം. ചോദ്യങ്ങൾ നവംബർ 15നും പ്രമേയം 17നും മുമ്പായി രജിസ്ട്രാറുടെ പക്കൽ എത്തിക്കണം.