കോട്ടയം: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ ശ്രീനാരായണ സ‌്‌മാരക എഡ്യൂക്കേഷൻ ട്രസ്റ്റ് ഓഹരി ഉടമകളുടെ സംയുക്ത യോഗം യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി പി.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ സാലിച്ചൻ, ചന്ദ്രമോഹൻ, യൂണിയൻ കൗൺസിലർമാർ, ട്രസ്റ്റ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.