അതിരമ്പുഴ: അതിരമ്പുഴയുടെയും പള്ളിയുടെയും ചരിത്രം പരമ്പരയായി സംപ്രേഷണം ചെയ്യുന്നു. ചരിത്ര രേഖകൾ, പള്ളിയുടെ പ്രത്യേകതകൾ, ദൈവദാസി സിസ്റ്റർ ഷന്താളമ്മയുടെ ചരിത്രം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്രപ്രധാന്യമുള്ള അതിരമ്പുഴ ചന്തക്കടവ്, വർഷങ്ങൾക്കു മുമ്പുള്ള അതിരമ്പുഴയുടെ പ്രാധാന്യം, അതിരമ്പുഴ പള്ളി വെടിക്കെട്ട്, പ്രദക്ഷിണം, കഴുന്നുനേർച്ച, ഇടവക ജനതയ്ക്ക് പള്ളിയോടുള്ള ബന്ധം, ഇവിടെയുള്ള മതസൗഹാർദം എന്നിവയുമുണ്ടാകും. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയായാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്. സ്വിച്ച് ഓൺ കർമം പള്ളിയങ്കണത്തിൽ ഫൊറോന വികാരി ഫാ. സിറിയക്ക് കോട്ടയിൽ നിർവഹിച്ചു. റവ.ഡോ. മാണി പുതിയിടം അനുഗ്രഹസന്ദേശം നൽകി. ഫാ. ജയിംസ് മുല്ലശേരി, എപ്പിസോഡ് ഡയറക്ടർ അജി കെ. ജോസ്, കെ.പി. ദേവസ്യ, ജെ. ജോസഫ്, ജോമി മാത്യു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ സജി തടത്തിൽ, തോമസ് പുതുശേരി, ശാന്തിഗിരി ആശ്രമം മാനേജർ ജെ.എൽ. അനിൽ, ജോയ്‌സ് മൂലേക്കരി, ജോജി മൂലേക്കരി, ഫാ. സോണി പള്ളിച്ചിറ, ഫാ. ഐബിൻ പകലോമറ്റം തുടങ്ങിയവർ പങ്കെടുത്തു.