കോട്ടയം: ഭാരതീയ ജനത പാർട്ടിയുടെയും ശബരിമല കർമ്മസമിതിയുടെയും ആഭിമുഖ്യത്തിൽ വാകത്താനം നഗരത്തിൽ നടത്തിയ ജനകീയ സത്യഗ്രഹസഭ മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ.വി.ടി.രമ ഉദ്ഘാടനം ചെയ്തു. ഫാ.ഗീവർഗീസ് കിഴക്കേടത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് സജി തോമസ് അദ്ധ്യക്ഷത വഹിച്ചു. കർമ്മസമിതി ജനറൽ കൺവീനറും ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറിയുമായ അനിൽകുമാർ മുള്ളനളയ്ക്കൽ ,ജില്ലാ സെക്രട്ടറി ഭുവനേശ് ,മണ്ഡലം ജനറൽ സെക്രട്ടറി ശ്രീകാന്ത് ,ജയപ്രകാശ് നന്തിക്കാട് ,തമ്പാൻ കുന്നക്കാട് എന്നിവർ പ്രസംഗിച്ചു.