കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ ഭവനത്തോടനുബന്ധിച്ച് സ്ഥാപിക്കാനുള്ള മണിക്കിണർ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവിൽ നിന്ന് ഗുരുസ്‌മൃതി ഗ്ലോബൽ വിഷൻ ഭാരവാഹികൾ ഏറ്റുവാങ്ങി ചെമ്പഴന്തിയിൽ എത്തിച്ചു. ചെമ്പഴന്തിയിലെ കിണർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഞാലിയാകുഴിയിൽ സിമന്റിൽ വാർപ്പിന്റെ മാതൃകയിൽ മണിക്കിണർ നിർമ്മിച്ചത്.
ശില്‌പി ഷാജിയുടെ വീട്ടിൽ നടന്ന യോഗത്തിൽ വാകത്താനം ശാഖാ സെക്രട്ടറി ഷാജി, ഗുരുസ്‌മൃതി ടീം ക്യാപ്റ്റർ സിജുരാജ്, കെ.എസ് ബിബിൻഷാൻ, അനന്തു എ.എസ്, ശ്രീജിത്ത് ലാൽ, ശരത് എസ്.ടി, അഖിൽ, വിഷ്‌ണു, ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.