കുമരകം: ശിവഗിരി തീർത്ഥാടന പദയാത്രാ സമിതിയുടെ ആദ്യ പദയാത്ര ഡിസംബർ 25 ന് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് 30 ന് ശിവഗിരിയിൽ എത്തും. പദയാത്ര സമിതി ഭാരവാഹികളായി പുഷ്കരൻ കുന്നത്തുചിറ (ചെയർമാൻ), ഗോപിദാസ് മാഞ്ചിറ (ക്യാപ്ടൻ), സലിമോൻ മുണ്ടുചിറ (സെക്രട്ടറി), സുനിൽ കരിവേലിൽ (ഖജാൻജി) എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.