nethrachikilsa-camb

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം അടിയം ശാഖയിലെ വനിതാസംഘം കടവന്തറ ലോട്ടസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്രചികിത്സാ ക്യാമ്പ് നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി വി.എൻ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ വനിതാസംഘം രക്ഷാധികാരി വി.കെ രഘുവരൻ, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് മഞ്ജു സജി, സെക്രട്ടറി സുലഭ സജീവ് ,ശാഖാ വനിതാസംഘം പ്രസിഡന്റ് ഉഷാ തങ്കൻ, സെക്രട്ടറി പ്രമീളാ പ്രസാദ്, ലോട്ടസ് ആശുപത്രി മേധാവി ഡോ. സുന്ദരമൂർത്തി ,ചീഫ് കോഡിനേറ്റർ ഡോ.ശ്യാംലാൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.