mg-uni
mg uni

വൈവാവോസി
നാലാം സെമസ്റ്റർ എം.ബി.എ ജൂലായ് 2018 (2016 അഡ്മിഷൻ റഗുലർ/201315 അഡ്മിഷൻ സപ്ലിമെന്ററി/2012 അഡ്മിഷൻ ഒന്നാമത്തെ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് ഇവാല്യുവേഷൻ/വൈവാവോസി എട്ടു മുതൽ 19 വരെ നടക്കും.


ബി.എ സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബി.എ മാർച്ച് 2018 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാത്ഥികൾ എട്ട്, ഒൻപത് തീയതികളിൽ തിരിച്ചറിയൽ രേഖയുമായി സിൽവർ ജൂബിലി പരീക്ഷാഭവനിലെ റൂം നമ്പർ 413ൽ എത്തണം.

പരീക്ഷാഫലം
ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി, മൈക്രോബയോളജി (നോൺ സി.എസ്.എസ്.) മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 16 വരെ അപേക്ഷിക്കാം.
ബി.ടെക് (സീപാസ് കോളേജുകളുടെ) അഞ്ചാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ (സി.ബി.സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 27 വരെ അതത് കോളേജുകളിൽ നടക്കും.

എൽ എൽ.ബി. ഫലം


പത്താം സെമസ്റ്റർ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്/പഞ്ചവത്സരം റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 21 വരെ അപേക്ഷിക്കാം.