കോട്ടയം: ശബരിമല വിഷയത്തിൽ സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിളളയുടെ വെളിപ്പെടുത്തൽ സി.പി.എം. -ബി.ജെ.പി ബന്ധത്തിന്റെ തെളിവാണെന്ന്
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.പറഞ്ഞു.

ബി.ജെ.പി.യെ സംസ്ഥാനത്ത് വളർത്താൻ സി.പി.എം.നേതൃത്വത്തിലുളള ഇടതു സർക്കാർ നടത്തുന്ന കളളക്കളിയാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സർക്കാർ നിലപാടെന്നും തിരുവഞ്ചൂർ പറഞ്ഞു. വിശ്വാസികളുടെ താൽപര്യം
സംരക്ഷിക്കണമെന്ന ഉറച്ച നിലപാടാണ് തുടക്കം മുതൽ കോൺഗ്രസ് സ്വീകരിച്ചുവരുന്നത്. എന്നാൽ വർഗീയതയിലൂടെ രാഷ്ട്രീയം വളർത്താനുളള ബി.ജെ.പി.യുടെ നീക്കവും അക്രമത്തിലൂടെ രാഷ്ട്രീ്‌യ ആധിപത്യം സ്ഥാപിക്കാനുളള സി.പി.എമ്മിന്റെ നീക്കവുമാണ് ഇന്നുസംസ്ഥാനത്ത് നടക്കുന്നത്. ഈ രണ്ടു പാർട്ടിയുടെയും നേതാക്കൾ തമ്മിലുളള ഒത്തുകളിയാണ്.