kissansabha

വൈക്കം : കരിയാർ സ്പിൽവേയുടെ അപാകതകൾ പരിഹരിക്കും വരെ താത്ക്കാലിക ഓരുമുട്ട് സ്ഥാപിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കോട്ടയം ആലപ്പുഴ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. കിസാൻ സഭ മന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി.കരിയാർ സ്പിൽവേയുടെ ഷട്ടറുകളുടെ ഉയരകുറവും ഷട്ടറിന്റെ അടിത്തട്ടിലെ അപാകതയും മൂലം ഓരുവെള്ളം കയറി തലയാഴം, വെച്ചൂർ പ്രദേശങ്ങളിലെ കൃഷി നശിക്കുന്നത് പതിവാണ്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്കുണ്ടാകുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് അഖിലേന്ത്യ കിസാൻസഭ ജില്ലാകമ്മറ്റി കൃഷി മന്ത്രിക്ക് നിവേദനം നൽകിയത്.കിസാൻസഭ ജില്ലാ സെക്രട്ടറി ഇ.എൻ.ദാസപ്പൻ, മണ്ഡലം സെക്രട്ടറി കെ.കെ.ചന്ദ്രബാബു, കെ.രമേശൻ, കെ.സി.ഗോപാലകൃഷ്ണൻ നായർ, ജോസഫ് ഇടത്തിൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

ഡിസംബർ 10

ഡിസംബർ 10ന് മുമ്പ് ഓരുമുട്ട് സ്ഥാപിക്കാനാണ് തീരുമാനം. പ്രളയത്തിൽ മടവീഴ്ചയുണ്ടായ പാടശേഖരങ്ങൾക്കും, ബണ്ട് സംരക്ഷണം നടത്തിയവർക്കും മോട്ടോർ നശിച്ചവർക്കും നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കും.