വൈക്കം: ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷനിൽ വിവിധ വികസന പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ.കെ രഞ്ജിത്ത് അറിയിച്ചു. വെച്ചൂർ പഞ്ചായത്തിൽ അരികുപുറം, പൂവത്തിക്കരി, അഞ്ചൊടി, അയ്യനാടൻ പുത്തൻകരി, കല്ലറ പഞ്ചായത്തിലെ കോലത്തുകരി, മുണ്ടാർ കോളനി എന്നീ പാടശേഖരങ്ങൾക്ക് പത്തുലക്ഷം വീതവും വെച്ചൂർ മറ്റം കാട്ടാളത്ത് കരി പാടശേഖരത്തിന് 15 ലക്ഷവും ഉൾപ്പെടെ കാർഷിക മേഖലയ്ക്ക് 75 ലക്ഷം രൂപ അനുവദിച്ചു. ടി.വി പുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ആന്റ് റെസ്റ്റ് റൂമിന് ഏഴ് ലക്ഷം, മൂത്തേടത്തുകാവ് എസ്.എൻ.ഡി.പി സ്കൂളിൽ മോഡേൺ ടോയ്ലറ്റിന് ഏഴ് ലക്ഷം, നീണ്ടൂർ എസ്.കെ.വി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ആന്റ് റെസ്റ്റ് റൂമിന് ഏഴ് ലക്ഷം, നീണ്ടൂർ ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂമിന് മൂന്ന് ലക്ഷം, കല്ലറ പെരുംതുരുത്ത് എസ്.കെ.വി സ്‌കൂൾ നവീകരണത്തിന് അഞ്ച് ലക്ഷം, വെച്ചൂർ മുപ്രപ്പള്ളി അംഗൻവാടി കെട്ടിട പൂർത്തീകരണത്തിന് മൂന്ന് ലക്ഷം, ചെമ്മനത്തുകര ഗവ യു.പി സ്കൂളിൽ സ്റ്റേജ് നിർമാണത്തിന് 10 ലക്ഷം, പള്ളിപ്രത്തുശ്ശരി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂമിന് മൂന്ന് ലക്ഷവും അനുവദിച്ചു. ടി.വി.പുരം ഗവ എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂമിന് നാല് ലക്ഷം, കൊതവറ ഗവൺമെന്റ് എൽ.പി സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂമിന് രണ്ട് ലക്ഷം, തോട്ടകം ഗവൺമെന്റ് എൽ.പി.സ്‌കൂളിൽ സ്മാർട്ട് ക്ലാസ് റൂമിന് മൂന്ന് ലക്ഷം, വെച്ചൂർ പുത്തൻപാലം ഗവ.ഹൈസ്‌കൂളിൽ കെട്ടിട നവീകരണത്തിന് അഞ്ച് ലക്ഷം, ഗേൾ ഫ്രണ്ട്‌ലി ടോയ്ലറ്റ് ആന്റ് റെസ്റ്റ് റൂമിന് ഏഴ് ലക്ഷം, വിവിധ സ്‌കൂളുകളിൽ ബാൻഡ് സെറ്റിന് നാലു ലക്ഷം, കുടവെച്ചൂർ ഗവൺമെന്റ് ദേവീവിലാസം ഹയർ സെക്കന്ററി സ്‌കൂളിൽ കെട്ടിട നവീകരണത്തിന് ഏഴ് ലക്ഷം, വിവിധ സ്‌കൂളുകളിൽ ഫർണിച്ചർ വാങ്ങുന്നതിന് 4.5 ലക്ഷത്തിന്റെയും ഭരണാനുമതി ലഭിച്ചു.
ചെറുപുന്നചുവട്‌കൊതവറ റോഡിന് 16.5 ലക്ഷം,
കുരുശുപള്ളിചർച്ച് റോഡ് 10 ലക്ഷം
കല്ലറ മങ്ങാട്ടുപടിവാലേപടി റോഡിന് 8 ലക്ഷം
അംബികാ മാർക്കറ്റ് വേരുവള്ളി റോഡിന് 9 ലക്ഷം
ടി.വി.പുരം ഐ.എച്ച്.ഡി.പി കോളനി നവീകരണത്തിന് 5 ലക്ഷം
കയർ, തഴപ്പായ, മൺപാത്ര നിർമാണത്തിന് സഹായം 20 ലക്ഷം
വൈക്കം താലൂക്ക് ആശുപത്രിയിൽ ആധുനിക ശുചിത്വ സമുച്ചയത്തിന് 30 ലക്ഷം