കോട്ടയം : നിരാലംബർക്കായി പ്രവർത്തിക്കുന്ന സാന്ത്വനം 11ാം വർഷത്തിലേക്ക് . 8ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്ന വാർഷിക പരിപാടികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവർത്തക അരുന്ധതി റോയ് മുഖ്യാതിഥിയാകും. മഹാപ്രളയത്തിൽ രക്ഷകനായെത്തിയ ജയ്‌സലിനെ ആദരിക്കും.. തോമസ് ചാഴികാടൻ, പി.പി ചന്ദ്രകുമാർ, സാന്ത്വനം ഡയറക്ടർ ആനി ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കലാപരിപാടികൾ.