പൂഞ്ഞാർ: എസ്.എൻ.ഡി.പി യോഗം പൂഞ്ഞാർ ശാഖയിലെ കടലാടിമറ്റം സരസ്വതി കുടുംബ യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ജനാർദ്ദനൻ കൊച്ചാനിമൂട്ടിലിന്റെ വസതിയിൽ നടന്നു. യൂണിറ്റ് ചെയർമാൻ ശശി കടലാടിമറ്റം അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ഉല്ലാസ് എം.ആർ ഉദ്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി വിനു വേലംപറമ്പിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. തന്ത്രി പൂഞ്ഞാർ ബാബു നാരായണൻ അനുഗ്രഹപ്രഭാഷണവും കേരളകൗമുദി പ്രതിനിധി ലെനിൻമോൻ മുഖ്യപ്രഭാഷണവും നടത്തി.ശാഖാ ഭരണസമിതി അംഗം എം.ആർ ദിലീപ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി .ശാഖാ ഭരണസമിതി അംഗങ്ങളായ ഹരിദാസ്,സുരേന്ദ്രൻ പുത്തൻപുരക്കൽ,സനൽ മണ്ണൂർ ,ശശി മുടവനാട്ട്, ശശി തോട്ടാപ്പള്ളിൽ ,കെ.എൻ. ചെല്ലപ്പൻ ,ഷാജി ചെരിയംപുറം കുടുംബയൂണിറ്റ് അംഗം ക്യാപ്ടൻ അജി ശേഖരൻ കൊടക്കനാൽ,വത്സമ്മ ശിവൻ ,രാധാ വിജയൻ ,സുശീല വിനോദ് ,പ്രകാശ് മതിയത്ത് അഞ്ജന മോഹനൻ ,അഞ്ജന സന്തോഷ് എന്നിവർ സംസാരിച്ചു.കുടുംബ യൂണിറ്റ് ഭാരവാഹികളായി വിശ്വംഭരൻ കെ.ആർ ,വിലാസിനി രവീന്ദ്രൻ ,പ്രാർത്ഥനാ സമാജം ചെയർമാനായി ബീനാ ശശിധരൻ, മിനി ജയൻ എന്നിവരെ തിരഞ്ഞെടുത്തു.