കോട്ടയം: പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് നിരക്ക് വർദ്ധന തത്കാലം വേണ്ടെന്നു വയ്ക്കാൻ ആശുപത്രി വികസനസമിതിയോഗം തീരുമാനിച്ചു. 2 രൂപയായിരുന്ന ടിക്കറ്റ് 5 രൂപയാക്കാനായിരുന്നു തീരുമാനം. എക്സറേ സംവിധാനം ഉൾപ്പടെ 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനാണ് നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു തുക കണ്ടെത്താൻ ആശുപത്രിയിൽ ചാരിറ്റി ബോക്‌സ് സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി. പേ വാർഡ് നിർമാണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് എടുക്കാനും യോഗത്തിൽ തീരുമാനമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുഞ്ഞമ്മ കുര്യൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അനീഷ് ഗ്രാമറ്റം, സാബു ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി, പാമ്പാടി ദയറ മാനേജർ ഫാ. മാത്യു കെ. ജോൺ, ആശുപത്രി സുപ്രണ്ട് ഡോ. കെ.എ മനോജ്, സോബിൻലാൽ, ടി.ടി.തോമസ്, മാത്യു പാമ്പാടി, വി.എം.പ്രദീപ് എന്നിവർ പ്രസംഗിച്ചു.