അയർകുന്നം: അയർക്കുന്നം - ഏറ്റുമാനൂർ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമ്മിക്കുന്നതിനോടോപ്പം പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോയി കൊറ്റത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് മോനിമോൾ ജയ്‌മോൻ, വൈസ് പ്രസിഡന്റ് അജിത്ത് കുന്നപ്പള്ളി, ജില്ല പഞ്ചായത്ത് മെമ്പർ ലിസമ്മ ബേബി, ബ്ലോക്ക് മെമ്പർ ഷൈലജ റെജി തുടങ്ങിയവർ പ്രസംഗിച്ചു.