കോട്ടയം: കുടുംബശ്രീമിഷന്റെ കീഴിൽ ഏറ്റുമാനൂരിൽ ആരംഭിച്ച സ്‌നേഹിത ജെൻഡർ ഹെല്പ് ഡെസ്‌കിന്റെ രണ്ടാം വാർഷികം ആഘോഷിച്ചു. ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജസ്റ്റിസ് കെ.ടി.തോമസ് ഉദ്ഘാടനം ചെയ്‌തു. സി.ഡി.എസ് ചെയർപേഴ്‌സൺമാർ, അക്കൗണ്ടന്റുമാർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.