photo

കോട്ടയം : ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാത്തത് ആചാരത്തിന്റെ ഭാഗമല്ലെന്നും പ്രായോഗികമായ പ്രയാസം കൊണ്ടാണെന്നും ജസ്റ്റിസ് കെ.ടി.തോമസ് പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിച്ചുവരുന്ന സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌കിന്റെ വാർഷികാഘോഷത്തിൽ 'ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വത്തിലേയ്ക്ക് ഇനി എത്ര ദൂരം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പണ്ട് കാലത്ത് കാൽനടയായിരുന്നു ശബരിമല യാത്ര. ഘോരവനത്തിലൂടെ മലകൾ താണ്ടി അയ്യപ്പദർശനം നടത്തി തിരിച്ചെത്തുവാൻ കുറഞ്ഞത് 40-45 ദിവസമെങ്കിലും എടുക്കുമായിരുന്നു. ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ടാണ് ഋതുമതികളായ സ്ത്രീകൾ ശബരിമല യാത്ര ഉപേക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് സ്ഥിതി ആകെ മാറിയെന്നും അദ്ദേഹം പറഞ്ഞു.