വൈക്കം: സത്യസായി ബാബയുടെ 93 -ാം ജയന്തി വൈക്കം സത്യസായി സേവാസമിതിയുടെ ആഭിമുഖ്യത്തിൽ 18 മുതൽ 23 വരെ ആഘോഷിക്കും.

സത്യസായി സംഗീതോത്സവത്തിന്റെ 28-ാമത് വാർഷികവും തെക്കേ നടയിലെ സമിതി മന്ദിരത്തിൽ നടക്കും. 18ന് രാവിലെ 9.30ന് ഭാരത സർക്കാർ ദക്ഷിണ മേഖല സാംസ്കാരിക കേന്ദ്രം ഡയറക്ടർ പ്രൊഫ: എം.ബാലസുബ്രഹ്മണ്യം ആഘോഷം ഉദ്ഘാടനം ചെയ്യും.തുടർന്ന് ജെ.ആർ.കൃഷ്ണൻ, ലാൽഗുഡി വിജയലക്ഷ്മി എന്നിവർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, ബേബി എം.മാരാർ അവതരിപ്പിക്കുന്ന സോപാന സംഗീതം, ശ്രീജാ രാജേന്ദ്രന്റെ സിത്താർ കച്ചേരി, ജയന്ത് രാമവർമ്മ, ശ്രീകാന്ത് ശർമ്മ, തിരുവനന്തപുരം മഹാദേവൻ, ഡോ.മാലിനി ഹരിഹരൻ എന്നിവരുടെ സംഗീത സദസുകൾ, 19ന് ഗായത്രി സുബ്രഹ്മണ്യം ശരണ്യ കെ മംഗൾ, ഗിരിജാ വർമ്മ എന്നിവരുടെ സംഗീത സദസ്, 20ന് സരസ്വതി എ ആര്യ, ടോമി തോമസ്, കാവ്യാ വർമ്മ , തിരുവനന്തപുരം എം മുത്തു കൃഷ്ണ, എന്നിവരുടെ സംഗീത സദസ്, 21ന് സൗമ്യ നിതീഷ് എസ് കെ മഹതി, ശാർമ്മിള ശിവകുമാർ, ശകുന്തള രാജു എന്നിവരുടെ സംഗീത സദസുകൾ, 22ന് പ്രിയ ആർ. പൈ, വൈക്കം വിജയലക്ഷ്മി, പ്രൊഫ: മാവേലിക്കര സുബ്രഹ്മണ്യം എന്നിവരുടെ സംഗീതസദസുകൾ എന്നിവ അരങ്ങേറും. ജയന്തിദിനമായ 23ന് ശിവാനി, പ്രൊഫ: പി, ആർ കുമാര കേരളവർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ഡോ.ജി. ഭുവനേശ്വരി എന്നിവരുടെ സംഗീത സദസുകൾ പ്രമുഖ സംഗീതജ്ഞർ നേതൃത്വം നൽകുന്ന ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം വെച്ചൂർ ശങ്കർ നയിക്കുന്ന ഝൂല എന്നിവ നടക്കും.