sreenarayana-mahasagamam

തലയോലപ്പറമ്പ് :എസ്.എൻ.ഡി.പി യോഗം കൈപ്പട്ടൂർ, ഇടയ്ക്കാട്ടുവയൽ, വെളിയനാട്, തൊട്ടൂർ, പാർപ്പാകോഡ്, കട്ടിമുട്ടം, പാഴൂർ ശാഖകളുടെ നേതൃത്വത്തിൽ ശ്രീനാരായണ മഹാസംഗമം നടത്തി. തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി മുഖ്യപ്രഭാഷണംനടത്തി. കൈപ്പട്ടൂർ ശാഖ പ്രസിഡന്റ്‌ ടി.കെ. ശിവദാസ് സ്വാഗതം പറഞ്ഞു. പി.കെ ജയകുമാർ,രഞ്ജിത് മൂലമ്പുറം, സുലഭസജീവ്, വി.വി.ബിനു കെ.എം ബിമൽ, ശാഖ പ്രസിഡന്റുമാരായ ടി.എസ് പ്രശാന്ത്, വി.കെ.കൃഷ്ണൻകുട്ടി, എ.ഡി.സുരേഷ്, കെ.കെ.രാജപ്പൻ, ബിന്ദു ശ്രീവത്സൻ, സെക്രട്ടറിമാരായ കെ.എസ്. ദിവാകരൻ, ഏ.കെ.രവീന്ദ്രൻ, വി.കെ.ശശി, പി.കെ. രവീന്ദ്രൻ, ഇ.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.