പ്രൈവറ്റ് രജിസ്‌ട്രേഷൻ: ബി.എ./ബി.കോം. പരീക്ഷകൾ 14 മുതൽ
ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം. പ്രൈവറ്റ് രജിസ്‌ട്രേഷൻ (2017 അഡ്മിഷൻ സി.ബി.സി.എസ്. റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സി.ബി.സി.എസ്.എസ്. സപ്ലിമെന്ററി) പരീക്ഷകൾ 14ന് ആരംഭിക്കും.
തീയതി നീട്ടി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2016 അഡ്മിഷൻ റഗുലർ/2013 2015 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഇന്റേണൽ മാർക്കുകൾ അപ്‌ലോഡ് ചെയ്യുന്നതിനുള്ള തീയതി 12 വരെ നീട്ടി.
പരീക്ഷാ തീയതി
നാലാം വർഷ ബി.എസ്‌സി എം.എൽ.ടി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30 മുതൽ ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
രണ്ടാം വർഷ ബി.പി.ടി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
വൈവാവോസി
രണ്ടാം വർഷ എം.ഫാം പരീക്ഷയുടെ തീസിസ് ഇവാല്യുവേഷനും വൈവാവോസിക്കും പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ആറാം സെമസ്റ്റർ എം.സി.എ. (2015 അഡ്മിഷൻ റഗുലർ/20112014 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ റഗുലർ/20132015 അഡ്മിഷൻ സപ്ലിമെന്ററി ലാറ്ററൽ എൻട്രി) പരീക്ഷയുടെ പ്രൊജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവയ്ക്ക് പിഴയില്ലാതെ 22 വരെയും, 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം. ആദ്യമായി പരീക്ഷയ്ക്ക് ഹാജരാകുന്നവർ പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഫീസായി 125 രൂപ പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
ഒഴിവ്
ഡി.എസ്.ടി. പഴ്‌സ് പ്രോഗ്രാമിൽ വിവിധ പഠനവകുപ്പുകളിലായി പ്രോജക്ട് ഫെല്ലോ, പ്രോജക്ട് അസിസ്റ്റന്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. . keerthisureshbabu@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയയ്ക്കാം. അവസാന തീയതി: 22. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2731035.
എൽ എൽ.ബി. മൂല്യനിർണയ ക്യാമ്പ്
ലാ കോളേജുകളിലെ എൽ എൽ.ബി. പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പ് 12 മുതൽ 17 വരെ നടക്കും. ക്യാമ്പ് നടക്കുന്ന ദിവസങ്ങളിൽ ലാ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് അവധിയായിരിക്കും.
പരീക്ഷാഫലം
ബി.ടെക് ഒന്ന്, രണ്ട്, നാല്, ആറ്, ഏഴ്, എട്ട് സെമസ്റ്റർ (പുതിയ സ്‌കീം) സ്‌പെഷൽ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം (എം.സി.ജെ.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 19 വരെ അപേക്ഷിക്കാം.