കുമരകം: 'സുസ്ഥിര വികസനം സുരക്ഷിത കേരളം" എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാന വാഹനജാഥ ഇന്ന് കുമരകത്ത് നിന്ന് തുടങ്ങും. 30 കേന്ദ്രങ്ങൾ പിന്നിട്ട് 14 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ ജാഥ സമാപിക്കും. ഡോ.കെ.വി.തോമസാണ് ജാഥാ ക്യാപ്ടൻ
കുമരകം ചന്തക്കവലയിൽ ഇന്ന് വൈകിട്ട് അഞ്ചിന് ഡോ.കെ.പി.കണ്ണൻ ജാഥ ഉദ്ഘാടനം ചെയ്യും. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി.സലിമോൻ അദ്ധ്യക്ഷത വഹിക്കും. എൻ.ജഗജീവൻ ആമുഖ അവതരണം നടത്തും. തുടർന്ന് ജില്ല പഞ്ചായത്ത് അംഗം ജയേഷ് മോഹൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. ബിന്ദു , കെ.എം.ബാബു , ടി.എസ് അമൃത നാഥ് , കെ.എസ്.സലിമോൻ , കെ.കേശവൻ , ഡി.ജി.പ്രകാശൻ തുടങ്ങിയവർ സംസാരിക്കും. ലഘു നാടകവും അരങ്ങേറും.