വൈക്കം: എസ്.എൻ.ഡി.പി യോഗം പള്ളിപ്രത്തുശേരി ശാഖയുടെയും അരുവിപ്പുറം കുടുംബയൂണിറ്റിന്റെയും വാർഷികാഘോഷവും ഗുരുപൂജയും വിളക്കുപൂജയും കുടുംബസംഗമവും നടത്തി. യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ. പി. സാബു അദ്ധ്യക്ഷത വഹിച്ചു. കെ. പി. വിദ്യാധരൻ, പ്രീജാ രവീന്ദ്രൻ, കെ. ബി. സുന്ദരേശൻ, ലതാ മുരളീധരൻ, ചന്ദ്രൻ കളയത്ത്, രാമചന്ദ്ര പ്രമോദ്, ജയ്‌മോൻ, ബാബു, സാനുമോൻ, സ്മിത്ത് രാജ്, അമ്പിളി മുരളി എന്നിവർ പ്രസംഗിച്ചു.