കോട്ടയം: ശബരിമല കർമ്മസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് വിശ്വാസ സംരക്ഷണ സമ്മേളനം നടത്തും. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ചെയർമാൻ പി.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. മലപ്പുറം മാതൃകുല ധർമരക്ഷാ ആശ്രമ മഠാധിപതി സ്വാമി ആദിമാർഗി, മഹാചണ്ടാലബാബ മലവാരി എന്നിവർ സംസാരിക്കും. 5000 പേർ പങ്കെടുക്കും.
കർമ്മസമിതി ജില്ലാ ചെയർമാൻ പി.എസ്.പ്രസാദ്, മഹിള എക്യവേദി സംസ്ഥാന ജനറൽസെക്രട്ടറി ബിന്ദുമോഹൻ, കർമ്മസമിതി ജില്ലാ സഹസംയോജകൻ രാജേഷ് നട്ടാശ്ശേരി, ബാലഗോകുലം സംസ്ഥാന സെക്രട്ടറി കെ.എൻ. സജികുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.