കോട്ടയം: എൻ.ഡി.എ രഥയാത്രയ്ക്ക് 13 ന് ഏറ്റുമാനൂരിൽ നൽകുന്ന സ്വീകരണ സമ്മേളനം വിജയിപ്പിക്കാനുള്ള ബി.ഡി.ജെ.എസ് ആലോചന യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഏറ്റുമാനൂർ എസ്.എൻ.ഡി.പി ശാഖാ ഹാളിൽ നടക്കും. കോട്ടയം, വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി, പുതുപ്പള്ളി, മണ്ഡലങ്ങളിലെ ഭാരവാഹികളും പോഷക സംഘടനാ ഭാരവാഹികളും പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് എം.പി സെൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എ.ജി.തങ്കപ്പൻ, എസ്.ഡി.സുരേഷ് ബാബു, പ്രകാശ് തലയോലപ്പറമ്പ്, രമണൻ കടുത്തുരുത്തി, ആർ.രാജീവ്, വി.എം.ശശി, കെ.എം.സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.