കുമരകം : വിരിപ്പുകാല ശ്രീനാരായണ അന്തർദേശീയ യോഗ സെന്റർ ആൻഡ് ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ കൺവെൻഷന് തുടക്കമായി. മൂന്ന് ദിവസം നീളുന്ന കൺവെൻഷൻ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സോമനാഥൻ ആമുഖ പ്രസംഗം നടത്തി. മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ.ശശിയപ്പൻ , മോഹനൻ മംഗലത്ത്, ബാബുരാജ് വട്ടോടിൽ ,എം.കെ.പൊന്നപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് 'ഗുരുദേവന്റെ ഭക്തി ദർശനം" എന്ന വിഷയത്തിൽ പി.എൻ.മുരളീധരൻ മാസ്റ്റർ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 8.30 ന് നടക്കുന്ന പ്രാർത്ഥന സദസിനെ തുടർന്ന് സ്വാമി ധർമ്മ ചൈതന്യ, കോഴിക്കോട് എ.പി.മുരളീധരൻ മാസ്റ്റർ എന്നിവർ പ്രഭാഷണം നടത്തും. നാളെ രാവിലെ ചിറയൻകീഴ് ഡോ.ബി.സീരപാണി , സോഫി വാസദേവൻ , സ്വാമി അസ്പർശാനന്ദ എന്നിവരുടെ പ്രഭാഷണമുണ്ട്.