mg-uni
mg uni

പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ, പഴയ സ്‌കീം 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഡിസംബർ നാലിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 14 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
നാലാം സെമസ്റ്റർ എം.സി.എ. (അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും 2016 അഡ്മിഷൻ റഗുലർ/2011 2015 അഡ്മിഷൻ സപ്ലിമെന്ററി, ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ/2013 2016 അഡ്മിഷൻ സപ്ലിമെന്ററി, സീപാസിലെ 2016 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ പരീക്ഷകളും പുതിയ സ്‌കീം 2017 അഡ്മിഷൻ ലാറ്ററൽ എൻട്രി സ്‌പെഷൽ ബാച്ച്) പരീക്ഷകൾ 30ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 13 വരെയും 500 രൂപ സൂപ്പർഫൈനോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 16 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ (പരമാവധി 200 രൂപ) വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
നാലാം വർഷ ബി.എസ്‌സി. എം.എൽ.ടി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.
രണ്ടാം വർഷ ബി.പി.ടി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 30ന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 19 വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.


പരീക്ഷാഫലം
നാലാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി മോളിക്കുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.


രണ്ടാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനറ്റിക് എൻജിനിയറിംഗ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.


ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എം.ബി.എ. (2001 2007, 2008 2009, 2010 2011 അഡ്മിഷൻ) മേഴ്‌സി ചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.


എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.