കോട്ടയം: വിശ്വാസ സംരക്ഷണത്തിനായി എൻ.ഡി.എ ചെയർമാൻ പി.എസ്.ശ്രീധരൻ പിള്ളയും , ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര വിജയിപ്പിക്കാൻ ബി.ഡി.ജെ.എസ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. 13 ന് രാവിലെ 10 ന് ഏറ്റുമാനൂരിലും, 12 ന് എരുമേലിയിലുമാണ് സ്വീകരണം. കോട്ടയം, പുതുപ്പള്ളി,വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിലെ പ്രവർത്തകർ ഏറ്റുമാനൂരിലും,പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ, നിയോജകമണ്ഡലം പ്രവർത്തകർ എരുമേലിയിലെ സമ്മേളനത്തിലും പങ്കെടുക്കും. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.പി സെൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ, സെക്രട്ടറിമാരായ നീലകണ്‌ഠൻ മാസ്റ്റർ, കെ.എം സന്തോഷ് കുമാർ, ശ്രീനിവാസ് പെരുന്ന, പി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.